
വാഷിംഗ്ടൺ : ഗാസയിൽ "യഥാർത്ഥ പട്ടിണി" അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അങ്ങനെയൊരു അവസ്ഥയില്ലെന്ന് വാദിച്ചതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (Gaza experiencing 'real starvation', Trump says)
കുട്ടികളടക്കം പട്ടിണിയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സ്കോട്ട്ലൻഡിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ച ട്രംപ് പറഞ്ഞു: "അവിടെ ആരും മികച്ചതായി ഒന്നും ചെയ്തിട്ടില്ല. മുഴുവൻ സ്ഥലവും കുഴപ്പത്തിലാണ്... ഇസ്രായേലിനോട് അവർ അത് വ്യത്യസ്തമായ രീതിയിൽ ചെയ്യണമെന്ന് ഞാൻ പറഞ്ഞു."
പട്ടിണി ഒഴിവാക്കാൻ "വലിയ അളവിൽ" ഭക്ഷണം ആവശ്യമാണെന്ന് യുഎന്നിന്റെ മാനുഷിക മേധാവി പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വന്നത്.