
കീവ്: ഗാസയിൽ 30 ദിവസത്തെ താത്കാലിക വെടിനിർത്തൽ യു.എസ് ആവിഷ്കരിച്ചതിന് പിന്നാലെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ട്രംപിന് നന്ദി അറിയിച്ചു. മാത്രമല്ല; വെടിനിർത്തൽ അംഗീകരിക്കാൻ റഷ്യയെ പ്രേരിപ്പികാണാമെന്നും യു.എസ്സിനോട് സീലൻസ്കി ആവശ്യപ്പെട്ടു.
"യുക്രെയ്ൻ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. വെടിനിർത്തലിനു ഞങ്ങൾ തയ്യാറാണ്. ഇതിന് സന്നദ്ധമാകാൻ അമേരിക്ക റഷ്യയെ പ്രേരിപ്പിക്കണം. റഷ്യ സമ്മതിക്കുകയാണെങ്കിൽ ആ നിമിഷം വെടിനിറുത്തൽ പ്രാബല്യത്തിൽ വരും. അമേരിക്കൻ പക്ഷം ഞങ്ങളുടെ വാദങ്ങളും നിർദ്ദേശങ്ങളും മനസിലാക്കുന്നു. ഡോണാൾഡ് ട്രംപിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’’ - സീലൻസ്കി അഭിപ്രായപ്പെട്ടു.
റഷ്യ - യുക്രെയിൻ യുദ്ധം മൂന്ന് വർഷമായി തുടരുകയാണ്. ഇത് പൂർണമായും അവസാനിപ്പിക്കാനുള്ളൊരു മാർഗമാണ് വെടിനിറുത്തൽ പ്രാബല്യത്തിൽ വരുന്നതോടെ ഉണ്ടായിരിക്കുന്നത്.