

ഗാസയിലെ കാൻസർ രോഗികളുടെ അവസ്ഥ അങ്ങേയറ്റം ദയാനീയമാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു (Gaza Cancer Patients Crisis). ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും പിന്നാലെ കാൻസർ മരണങ്ങൾ മൂന്നിരട്ടിയായി വർദ്ധിച്ചതായി ഡോക്ടർമാർ പറയുന്നു. കീമോതെറാപ്പി മരുന്നുകൾ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾ ഗാസയിലേക്ക് കടത്തിവിടാൻ ഇസ്രായേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതാണ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത്.
ഗാസയിലെ ഏക കാൻസർ ചികിത്സാ കേന്ദ്രമായിരുന്ന 'ടർക്കിഷ്-പാലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ' ഇസ്രായേൽ സൈന്യം തകർത്തു. നിലവിൽ ഗാസയിൽ റേഡിയോ തെറാപ്പി സൗകര്യങ്ങൾ ഒരിടത്തുമില്ല. കീമോതെറാപ്പി മരുന്നുകളുടെ അഭാവത്തിൽ രോഗം അതിവേഗം പടരുകയാണ്. ഏകദേശം 11,000 കാൻസർ രോഗികളാണ് ഗാസയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 3,250 പേർക്ക് വിദേശത്ത് ചികിത്സ തേടാനുള്ള അനുമതി ലഭിച്ചെങ്കിലും അതിർത്തികൾ അടഞ്ഞുകിടക്കുന്നതിനാൽ അവർക്ക് പുറത്തുപോകാൻ കഴിയുന്നില്ല.
"ഭക്ഷണമോ ചോക്ലേറ്റോ അല്ല, ഞങ്ങൾക്ക് വേണ്ടത് മരുന്നുകളാണ്" എന്ന് ഗാസ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് അബു നദ പറഞ്ഞു. ഖാൻ യൂനിസ് മേഖലയിൽ മാത്രം ഓരോ ദിവസവും രണ്ട് മുതൽ മൂന്ന് വരെ കാൻസർ രോഗികൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. വേദനസംഹാരികൾ പോലും ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ രോഗികൾ കഠിനമായ വേദന അനുഭവിച്ചാണ് മരണത്തിന് കീഴടങ്ങുന്നത്.
Cancer-related deaths in Gaza have tripled since the conflict began in October 2023, with approximately 11,000 patients stranded without life-saving treatment. Following the destruction of the Turkish-Palestinian Friendship Hospital, the sole specialized oncology facility, patients are denied access to chemotherapy and radiotherapy as Israel restricts medical imports and blocks evacuations. Medical officials report that 3,250 patients with travel referrals remain trapped, forced to endure advanced stages of the disease without diagnostic equipment or even basic palliative care.