
ഇറാഖ്: ഇറാഖിലെ ജലശുദ്ധീകരണ കേന്ദ്രത്തിൽ വാതക ചോർച്ച(Gas leak). ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫിനും കർബലയ്ക്കും ഇടയിലാണ് വാതകം ചോർന്നത്.
ക്ലോറിൻ ശ്വസിച്ചതിനെത്തുടർന്ന് 600-ലധികം തീർത്ഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇറാഖ് ആരോഗ്യ മന്ത്രാലയമാണ് ഹ്രസ്വ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.