കൊക്കെയ്ൻ കടത്ത് മുതൽ നാർക്കോ-ഭീകരവാദം വരെ: മഡൂറോയ്‌ക്ക് എതിരെയുള്ള USൻ്റെ കുറ്റപത്രം പുറത്ത് | Maduro

ക്രിമിനൽ സംഘങ്ങളുടെ സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു
കൊക്കെയ്ൻ കടത്ത് മുതൽ നാർക്കോ-ഭീകരവാദം വരെ: മഡൂറോയ്‌ക്ക് എതിരെയുള്ള USൻ്റെ കുറ്റപത്രം പുറത്ത് | Maduro
Updated on

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ, അദ്ദേഹം നേരിടുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. മയക്കുമരുന്ന് കടത്ത്, അഴിമതി, നാർക്കോ-ടെററിസം തുടങ്ങി അമേരിക്കൻ ജനതയെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ഗൂഢാലോചനകളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.(From cocaine trafficking to narco-terrorism, US indictment against Maduro released)

അമേരിക്കയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുകയും ആ പണം ഉപയോഗിച്ച് ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു എന്നതാണ് പ്രധാന കുറ്റം. ഇതിനായി 'സിനലോവ', 'ട്രെൻ ഡെ ആരഗ്വ' തുടങ്ങിയ കുപ്രസിദ്ധ ലഹരി മാഫിയകളുമായി മഡൂറോ നേരിട്ട് ബന്ധം പുലർത്തി.

മഡൂറോയ്‌ക്കൊപ്പം ഭാര്യ സിലിയ ഫ്ലോറെസ്, മകൻ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാർക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ സൗകര്യം ചെയ്തുകൊടുത്തതിന് സിലിയ കോടിക്കണക്കിന് ഡോളർ കൈക്കൂലി വാങ്ങിയതായി കുറ്റപത്രം ആരോപിക്കുന്നു.

ലഹരിക്കടത്ത് സംഘങ്ങൾക്ക് സൈനിക-നിയമ പരിരക്ഷ നൽകുകയും അവർക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. മയക്കുമരുന്ന് കടത്തിന് തടസ്സം നിന്നവരെയോ പണം നൽകാത്തവരെയോ തട്ടിക്കൊണ്ടുപോകാനും വധിക്കാനും മഡൂറോ നേരിട്ട് ഉത്തരവിട്ടതായി അമേരിക്ക അവകാശപ്പെടുന്നു.

2020-ൽ ട്രംപ് സർക്കാരിന്റെ ആദ്യ കാലയളവിൽ തന്നെ മഡൂറോയ്‌ക്കെതിരായ അന്വേഷണം ആരംഭിച്ചിരുന്നു. ക്രിസ്മസിന് തൊട്ടുമുൻപാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ സിലിയ ഫ്ലോറെസിനെതിരായ കുറ്റപത്രം ഫയൽ ചെയ്തത്. ഇത് കാണിക്കുന്നത് അമേരിക്കൻ സൈനിക നടപടി ഏറെ കാലത്തെ ആസൂത്രണത്തിന് ശേഷം നടന്നതാണെന്നാണ്.

അതേസമയം, വെനസ്വേലയിലെ എണ്ണസമ്പത്തും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കാനുള്ള അമേരിക്കയുടെ കള്ളക്കഥകളാണ് ഇവയെന്ന് വെനസ്വേലൻ പ്രതിനിധികൾ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com