വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്ന യുഎസിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചിനി (84) അന്തരിച്ചു. ജോർജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്താണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്.
റിച്ചാര്‍ഡ് ബ്രൂസ് ചിനി എന്നാണ് മുഴുവൻ പേര്.യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
ഇറാഖ് യുദ്ധവും അധിനിവേശവും ഡിക് ചെനിയുടെ തലയിലുദിച്ച പദ്ധതിയായിരുന്നുവെന്നാണ് വിലയിരുത്തൽ. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം യു.എസിന്റെ അഫ്ഗാന്‍ അധിനിവേശത്തിന് പിന്നില്‍ സുപ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു.