
ശ്രീലങ്ക: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ(76) അറസ്റ്റിൽ(government funds). സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിക്രമസിംഗെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിക്രമസിംഗ തന്റെ ഭാര്യയായ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച യാത്രാ ചെലവുകളെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവനക്കാരോട് സിഐഡി അന്വേഷിച്ചതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.