ആഡംബര നൗകയുടെ മുകളിൽ പരസ്പരം ചുംബിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പോപ് താരം കാറ്റി പെറിയും; ഇരുവരും ഡേറ്റിങ്ങിൽ - ചിത്രങ്ങൾ വൈറൽ | Justin Trudeau

കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയുടെ മുകളിൽ നിന്നു ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
Katy Perry
Published on

കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പോപ് താരം കാറ്റി പെറിയും പരസ്പരം ചുംബിച്ചു നിൽക്കുന്ന ഫോട്ടോകൾ പുറത്ത്. കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയുടെ മുകളിൽ നിന്നു ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിന് സ്ഥിരീകരണമായി.

മുൻപ് മോൺട്രിയലിൽ അത്താഴ വിരുന്നിനിടെ മാധ്യമ ശ്രദ്ധയിൽ അസ്വസ്ഥനായ ജസ്റ്റിൻ ട്രൂഡോ, നടിയുമായി അകന്നുവെന്ന അഭ്യൂഹം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. വൈറലായ ചിത്രങ്ങളിൽ, പെറി കറുത്ത നീന്തൽക്കുപ്പായത്തിൽ ട്രൂഡോയെ ചുംബിക്കുന്നതായി കാണാം. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെയും ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ജൂലൈയിൽ മോൺട്രിയലിൽ നടന്ന ഒരു അത്താഴവിരുന്നിനിടെയാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. കാനഡയിൽ നടന്ന കാറ്റി പെറിയുടെ ലൈഫ് ടൈംസ് ടൂർ സ്റ്റോപ്പിലും ട്രൂഡോ പങ്കെടുത്തിരുന്നു.

18 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം, 2023 ആഗസ്റ്റിലാണ് ട്രൂഡോ ഭാര്യ സോഫി ഗ്രിഗോയറിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. അവർക്ക് മൂന്ന് കുട്ടികളുണ്ട്. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2025 ജൂണിലാണ് പെറി നടൻ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇവർക്കു ഒരു മകളുമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com