
ന്യൂഡൽഹി: താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനുമേലുള്ള വിലക്ക് പൂർണമായും നീക്കിയതായി റഷ്യ വ്യക്തമാക്കി(Taliban). ഇതിന്റെ ഭാഗമായി താലിബാന് ചുമത്തി നൽകിയ ഭീകര സംഘടനയെന്ന പദവി ഏപ്രിൽ മാസം തന്നെ എടുത്തു കളഞ്ഞിരുന്നു.
ബന്ധം സാധാരണ നിലയിലാക്കുന്നതിനും താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിനും വേണ്ടിയുള്ള നടപടിയുടെ ആദ്യ ഘട്ടമായിരുന്നു അത്. മാത്രമല്ല; അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ശിപാർശ ചെയ്തതായി അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവ് വ്യക്തമാക്കി.