
സീയൂൾ: ദക്ഷിണകൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം(Flood). അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ് പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്.
വെള്ളപ്പൊക്കത്തിൽ 4 പേർ മരിച്ചു. പ്രദേശത്തു നിന്നും 1,300 പേരെ ഒഴിപ്പിച്ചു മാറ്റി. സീയൂളിൽ മണിക്കൂറുകൾക്കിടെ 40 സെന്റിമീറ്റർ മഴയാണ് പെയ്തത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.