
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പേമാരിയും വെള്ളപ്പൊക്കവും തുടരുന്നു(Floods). വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 365 പേർക്ക് ജീവൻ നഷ്ടമായി. 180 ലധികം പേർക്ക് പരിക്കേറ്റു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നും 6,900-ലധികം ആളുകളെ രക്ഷപ്പെടുത്തി. മെഡിക്കൽ ക്യാമ്പുകളിൽ 6,300-ലധികം പേർക്ക് ചികിത്സ നൽകി. ബുണർ ജില്ലയിൽ മാത്രം 225 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, സ്വാബി, സൗത്ത് വസീറിസ്ഥാൻ, ടാങ്ക്, അബോട്ടാബാദ്, മൻസെഹ്‌റ എന്നീ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.