
ഹാങ്‌ഷൗ: ചൈനയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ മിന്നൽ പ്രളയത്തെ തുടർന്ന് വെള്ളപൊക്കമുണ്ടായി(Floods). വെള്ളപ്പൊക്കത്തിൽ 10 പേർ മരിക്കുകയും 33 പേരെ കാണാതാവുകയും ചെയ്‌തു.
കനത്ത മഴയിൽ സിങ്‌ലോങ് പർവതപ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്ത് വൈദ്യുത ബന്ധം താറുമാറായി. റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗത തടസവും നേരിടുന്നുണ്ട്.
4 ഗ്രാമങ്ങളിലായി 4,000-ത്തിലധികം ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നിലവിൽ ഇവിടങ്ങളിൽ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു