
ബീജിംഗ്: ചൈനയിൽ വെള്ളപ്പൊക്കത്തിൽ 34 പേർ മരിച്ചതായി റിപ്പോർട്ട്(Flood). വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബീജിംഗിലെ മിയുൻ ജില്ലയിലാണ്. ഇവിടെ 28 പേരും യാങ്കിംഗ് ജില്ലയിൽ രണ്ട് പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് ബീജിംഗിൽ 80,000 പേരെ മാറ്റിപ്പാർപ്പിച്ചു.
ഇതിൽ മ്യൂണിലെ ഏകദേശം 17,000 പേരുണ്ടെന്നാണ് വിവരം. മിയുണിൽ കനത്ത വെള്ളപ്പൊക്കത്തിൽ കാറുകൾ ഒലിച്ചുപോയി. പ്രദേശത്തെ വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ആണ് വിവരങ്ങൾക്ക് സ്ഥിരീകരണം നൽകിയത്.