റിയാദ് എയർപോർട്ടിൽ വിമാന സർവീസുകൾ താളം തെറ്റി; യാത്രക്കാർ കുടുങ്ങി, കൊച്ചിയിലേക്കുള്ള സർവീസും വൈകുന്നു | Riyadh

വെള്ളിയാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന സൗദിയ വിമാനത്തിലെ (SV 774) യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്
riyadh
Updated on

റിയാദ്: സാങ്കേതിക തകരാറുകളെത്തുടർന്ന് റിയാദിലെ (Riyadh) കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. നിരവധി സർവീസുകൾ റദ്ദാക്കുകയും പലതും മണിക്കൂറുകളോളം വൈകുകയും ചെയ്തതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വിമാനത്താവളത്തിലെ ഇന്ധന വിതരണ സംവിധാനത്തിലുണ്ടായ അറ്റകുറ്റപ്പണികളാണ് പ്രധാനമായും സർവീസുകളെ ബാധിച്ചത്. മോശം കാലാവസ്ഥയെത്തുടർന്ന് മറ്റ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റിയാദിലേക്ക് വഴിതിരിച്ചുവിട്ടതും തിരക്ക് വർദ്ധിപ്പിച്ചു. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) ഫ്ലൈ അദീലും നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന സൗദിയ വിമാനത്തിലെ (SV 774) യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ കൃത്യമായ അറിയിപ്പ് ലഭിക്കാത്തത് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ മുതൽ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് ലഘുഭക്ഷണം മാത്രമാണ് ലഭിച്ചതെന്ന് പരാതിയുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ബുക്കിംഗിൽ മാറ്റം വരുത്തുന്നതിന് സൗദിയ അധിക ഫീസ് ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Summary

Flight operations at Riyadh's King Khalid International Airport have been severely disrupted due to technical and operational issues, including maintenance of the fuel supply system. Several flights, including those by Saudia and flyadeal, have been canceled or delayed, leaving thousands of passengers stranded, including Keralites traveling to Kochi. Authorities have urged travelers to confirm their flight status with airlines before heading to the airport as they work to restore normalcy.

Related Stories

No stories found.
Times Kerala
timeskerala.com