

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് കുറഞ്ഞത് 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Flash Floods Kabul). ഹെറാത്ത് പ്രവിശ്യയിലെ കബ്കൻ ജില്ലയിൽ ഒരു വീടിന്റെ മേൽക്കൂര തകർന്ന് ഒരേ കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.
തിങ്കളാഴ്ച മുതൽ ആരംഭിച്ച മഴ രാജ്യത്തിന്റെ വടക്കൻ, തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പ്രളയത്തിൽ 1,800-ഓളം കുടുംബങ്ങളെ ബാധിച്ചതായും വലിയ തോതിൽ കന്നുകാലികൾ ചത്തതായും അഫ്ഗാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് മുഹമ്മദ് യൂസഫ് ഹമ്മദ് അറിയിച്ചു. ചെളികൊണ്ട് നിർമ്മിച്ച വീടുകൾ മഴയിൽ തകരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി.
പതിറ്റാണ്ടുകൾ നീണ്ട യുദ്ധങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാലാവസ്ഥാ വ്യതിയാനവുമാണ് അഫ്ഗാനിസ്ഥാനെ ഇത്തരം പ്രകൃതി ദുരന്തങ്ങൾക്കു മുന്നിൽ നിസ്സഹായമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഏകദേശം 1.8 കോടി ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി ഐക്യരാഷ്ട്രസഭ 1.7 ബില്യൺ ഡോളറിന്റെ ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
At least 17 people have been killed and 11 injured after the season's first heavy rains and snowfall triggered flash floods across Afghanistan. In Herat province, five members of a family, including children, died when their roof collapsed. The floods have affected over 1,800 families and killed significant numbers of livestock, exacerbating an ongoing humanitarian crisis for which the UN has launched a $1.7 billion aid appeal for 2026.