ഹാനോയി: വിയറ്റ്നാമിന്റെ മധ്യമേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒമ്പത് മരണം. ദുരന്തത്തിൽ അഞ്ചു പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഉണ്ടായ അതിശക്തമായ മഴയാണ് മിന്നൽപ്രളയത്തിന് കാരണമായത്.
തിങ്കളാഴ്ച 24 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ നൂറു സെന്റിമീറ്റർ വരെ മഴ ലഭിച്ചു.പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹുവേ, ഹോയി ആൻ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി.
രക്ഷാപ്രവർത്തനങ്ങൾക്കായി പ്രാദേശിക അധികാരികളെയും സൈന്യത്തെയും വിന്യസിച്ചിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ വൈകിപ്പിച്ചു.