
പാകിസ്ഥാൻ: പാകിസ്ഥാനിൽ അഞ്ച് നില കെട്ടിടം തകർന്നു വീണ സംഭവത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു(Pakistan). അപകടത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കറാച്ചിയിലെ ലിയാരിയ്ക്ക് സമീപം വെള്ളിയാഴ്ച രാവിലെ 10:00 മണിക്കണ് അപകടം നടന്നത്. സംഭവ സമയത്ത് കെട്ടിടത്തിൽ 100 പേർ ഉണ്ടായിരുന്നതായാണ് വിവരം. പ്രദേശത്ത് അഞ്ച് എക്‌സ്‌കവേറ്ററുകളുടെ സഹായത്തോടെയാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്.