പാകിസ്താനിൽ പോലീസ് വാഹനത്തിന് നേരെ ബോംബേറും വെടിവെപ്പും; അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു | Pakistan

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല
Pakistan
Updated on

പെഷവാർ: പാകിസ്താനിലെ (Pakistan) വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച കാരക് ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പോലീസുകാർ സഞ്ചരിച്ചിരുന്ന വാനിന് നേരെ ആദ്യം ബോംബേറ് ഉണ്ടാവുകയും തുടർന്ന് ഭീകരർ വെടിയുതിർക്കുകയുമായിരുന്നു. നാല് പോലീസ് ഉദ്യോഗസ്ഥരും വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് പ്രവിശ്യാ പോലീസ് അറിയിച്ചു. തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പോലീസ് എപ്പോഴും മുൻപന്തിയിലുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പാകിസ്താനെതിരെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾ അഫ്ഗാൻ മണ്ണിൽ നിന്നാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നുണ്ടെങ്കിലും കാബൂൾ ഇത് നിഷേധിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെഹ്‌രീക്-ഇ-താലിബാൻ (TTP) ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾ പാകിസ്താൻ സുരക്ഷാ സേനയ്ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് നടത്തിവരുന്നത്.

Summary

Five Pakistani police personnel were killed in a coordinated bomb and gun attack in the northwest district of Karak on Tuesday. The police van was first targeted with explosives and then ambushed by gunmen, marking a resurgence of militant violence in the Khyber Pakhtunkhwa province. The attack comes amid collapsing relations between Pakistan and Afghanistan, with Islamabad accusing militant groups of using Afghan soil to launch attacks.

Related Stories

No stories found.
Times Kerala
timeskerala.com