മത്സ്യ മഴയോ! ആകാശത്തു നിന്ന് മീനുകൾ നിലത്തേക്ക് വീഴുന്നു; മീനുകൾ മഴയായി പെയ്യുന്ന ലുവിയ ഡി പെസസ് പ്രതിഭാസം |Lluvia de peces

Lluvia de peces
Published on

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ നിലനിൽപ്പിനും സുപ്രധാനമാണ് മഴ. മഴയില്ലാത്തെ ജീവിക്കാൻ സാധിക്കുമോ? ചിന്തിക്കാൻ പോലും കഴിയില്ല അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച്. മഴയെ പറ്റി പറയുമ്പോൾ മനസ്സിൽ ആദ്യ ഓടിയെത്തുക കാർമേഘത്തിൽ നിന്നും പൊടിയുന്ന മഴത്തുള്ളികളെ കുറിച്ചാകും. എന്നാൽ, മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ അല്ല വീഴുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേട്ടത് ശെരിയാണ് അങ്ങ് വടക്കേ അമേരിക്കയിലെ ഹോണ്ടുറാസ് (Honduras) എന്ന കുഞ്ഞൻ രാജ്യത്ത് സാധാരണ മഴയല്ല പെയ്യുന്നത്. ഇവിടെ വെള്ളത്തുള്ളികൾക്ക് പകരം പെയ്യുന്നത് മീനുകളാണ് പെയ്യുന്നത്. ഞെട്ടേണ്ട കേട്ടത് ശെരിയാണ്. അപ്പോൾ പിന്നെ മത്സ്യ മഴ പെയ്യുന്ന ഹോണ്ടുറാസിലേക്ക് പോയാലോ.

ഹോണ്ടുറാസിലെ ചെറു പട്ടണമായ യോറോസിലാണ് മത്സ്യ മഴ പെയ്യുന്നത്. ലുവിയ ഡി പെസസ് (Lluvia de peces) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം കേൾക്കുമ്പോൾ തന്നെ ഏറെ വിചിത്രമായി തോന്നിയേക്കാം. മെയ് മുതൽ ജൂൺ മാസങ്ങളിലാണ് മഴക്കാലത്ത് എല്ലാ വർഷവും മത്സ്യ മഴ പെയ്യുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും സഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ പ്രതിഭാസം ഇവിടുത്തുക്കാർക്ക് ആഘോഷമാണ്.

യോറോയിലെ 'മത്സ്യ മഴ' എന്നത് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് ശേഷമാണ് സാധാരണയായി സംഭവിക്കുന്നത്. ഈ മഴ പെയ്യുന്ന സമയത്ത്, ഏകദേശം ഒരു മണിക്കൂറോളം ആകാശത്തു നിന്ന് മീനുകൾ നിലത്തേക്ക് വീഴുന്നു. മഴയൊന്നു പെയ്തു നിന്നാൽ പട്ടണത്ത് എങ്ങും മീനുകൾ മാത്രമാണ്. നല്ല പെടക്കണ മീൻ എന്നൊക്കെ പറയുംപോലെ, ഈ മീനുകൾ നല്ല ഫ്രഷാണ്. ചെറുതും വലുതുമായി നിരവധി മീനുകൾ ആണ് ഇങ്ങനെ നിലത്ത് പതിക്കുന്നത്. റെയിൻ ഓഫ് അനിമൽസ് (Rain of animals) എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം പ്രതിഭാസം ഭൂമിയിലെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി ആകാശത്തു നിന്നും മൃഗങ്ങൾ അല്ലെങ്കിൽ മീനുകൾ മഴ പോലെ പതിക്കുന്നത്. എന്നാൽ ഇവയിൽ പലതും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. എന്നാൽ ഇവിടെ അങ്ങനെയല്ലേ എല്ലാ വർഷവും ഇതൊരു നിത്യകാഴ്ചയാണ്.

എന്നാൽ, ലുവിയ ഡി പെസസ് എന്ന പ്രതിഭാസത്തെ കൂടുതൽ നിഗൂഢമാക്കുന്നത്, ഇങ്ങനെ മത്സ്യ മഴ പെയ്യുന്നത് ആരും തന്നെ കണ്ടിട്ടില്ല എന്നതാണ്. മഴ കഴിയുമ്പോൾ നൂറുകണക്കിന് മീനുകൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു. യോറോയിലെ മത്സ്യ മഴയ്ക്ക് പിന്നിലെ കാരണം തേടി ശാസ്ത്രജ്ഞർ പലപ്പോഴും ഇവിടേക്ക് എത്തിയിട്ടുണ്ട്. എല്ലാ വർഷവും ഒരേ സ്ഥലത്ത് ഒരേ സമയത്ത് സംഭവിക്കുന്നതിനാൽ, ഇതിന് പിന്നിൽ ഒന്നിലധികം കാരണങ്ങൾ ഉണ്ടാവാമെന്ന് അവർ വിശ്വസിക്കുന്നു.ഒന്നാമതായി, കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് കടലിൽ രൂപപ്പെടുന്ന വാട്ടർസ്‌പൗട്ടുകൾ (ജലസ്തംഭങ്ങൾ) ശക്തമായ കാറ്റിലൂടെ മീനുകളെ വലിച്ചെടുത്ത് മേഘങ്ങളിലെത്തിക്കുകയും, പിന്നീട് അവ മഴയായി വർഷിക്കുകയും ചെയ്യുന്നു എന്നാണ് ഒരു സിദ്ധാന്തം. യോറോ നഗരം കരീബിയൻ തീരത്തു നിന്ന് ഏകദേശം നൂറ് കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇത്രയും ദൂരം മീനുകളെ കാറ്റിൽ പറത്തിക്കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ല എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

ഭൂഗർഭ ജലസ്രോതസ്സുകളിൽ നിന്നോ ഭൂമിക്കടിയിലെ അരുവികളിൽ നിന്നോ മീനുകൾ ഉപരിതലത്തിലേക്ക് എത്തുന്നു എന്ന സിദ്ധാന്തമാണ് കൂടുതൽ സ്വീകാര്യത ലഭിച്ച് വിശധീകരണം. കനത്ത മഴ പെയ്യുമ്പോൾ മണ്ണിനടിയിലെ ജലവിതാനം ഉയരുകയും, മീനുകൾ വെള്ളപ്പൊക്കത്തിൽ ഉപരിതലത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മഴ കുറയുമ്പോൾ മീനുകൾ താഴേക്ക് വീഴുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ നാളിതുവരെയും ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തുവാൻ ആർക്കും സാധിച്ചിട്ടില്ല.

Summary: In the town of Yoro, Honduras, a bizarre phenomenon called Lluvia de Peces or “Rain of Fish” occurs every year, usually between May and June. After heavy thunderstorms, hundreds of live fish are found scattered across the streets, astonishing locals and visitors alike.

Related Stories

No stories found.
Times Kerala
timeskerala.com