ദ ഹേഗ്: നെതർലൻഡ്‌സിൽ (Netherlands) പുതുവത്സര ആഘോഷങ്ങൾക്കിടയുണ്ടായ വെടിക്കെട്ട് അപകടങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ആംസ്റ്റർഡാമിന് സമീപമുള്ള ആൽസ്‌മിയറിൽ 38 വയസ്സുകാരനും രാജ്യത്തിന്റെ കിഴക്കൻ മേഖലയായ നൈമേഗനിൽ ഒരു ആൺകുട്ടിയുമാണ് മരിച്ചത്. ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ 250-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആംസ്റ്റർഡാം നഗരമധ്യത്തിലുള്ള ചരിത്രപ്രസിദ്ധമായ 'വോണ്ടൽക്വെർക്ക്' (Vondelkerk) പള്ളി തീപിടുത്തത്തിൽ പൂർണ്ണമായും നശിച്ചു. 1872-ൽ നിർമ്മിച്ച നിയോ-ഗോതിക് ശൈലിയിലുള്ള ഈ പള്ളിക്ക് വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് തീപിടിച്ചത്. പള്ളിക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിക്കെട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
നെതർലൻഡ്‌സിൽ പൊതുജനങ്ങൾക്ക് പടക്കം വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിരോധനം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പുള്ള പുതുവത്സരമായിരുന്നു ഇത്. വർഷങ്ങളായി തുടരുന്ന വെടിക്കെട്ട് അപകടങ്ങളും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും കണക്കിലെടുത്താണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ആഘോഷങ്ങൾക്കിടയിൽ പോലീസിനും അഗ്നിശമന സേനയ്ക്കും നേരെ വ്യാപകമായ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
Two people, including a young boy, died in fireworks-related accidents during New Year's Eve celebrations in the Netherlands. Additionally, the historic 19th-century Vondelkerk church in Amsterdam was destroyed by a massive fire shortly after midnight. Following widespread violence and nearly 250 arrests, authorities highlighted that this was the final New Year before a nationwide ban on consumer fireworks sales takes effect to prevent further casualties and property damage.