

ഓയിറ്റ: തെക്കൻ ജപ്പാനിലെ (Japan) തീരദേശ നഗരത്തിൽ വൻ തീപിടിത്തം. അപകടത്തിൽ 170-ൽ അധികം കെട്ടിടങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ തീ പൂർണ്ണമായി അണച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ടോക്കിയോയിൽ നിന്ന് 770 കിലോമീറ്റർ അകലെയുള്ള ഓയിറ്റ നഗരത്തിലെ സഗനോസെക്കി മേഖലയിലാണ് ചൊവ്വാഴ്ച വൈകുന്നേരം 5:40 ഓടെ തീപിടിത്തം ഉണ്ടായത്.
ഏകദേശം 175 ഓളം പ്രദേശവാസികളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 170 ഓളം വീടുകൾ വീടുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്. തീ സമീപത്തെ വനപ്രദേശങ്ങളിലേക്കും പടർന്നു കയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ഒരാളെ കാണാനില്ല എന്നും തീപിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചു വരികയാണെന്നും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഓയിറ്റ പ്രവിശ്യ ഗവർണറുടെ അഭ്യർത്ഥന പ്രകാരം, തീ അണയ്ക്കുന്നതിനായി ഒരു സൈനിക അഗ്നിശമന ഹെലികോപ്റ്റർ അയച്ചതായി ജപ്പാൻ പ്രധാനമന്ത്രി സാനെ തകൈച്ചി അറിയിച്ചു. മത്സ്യബന്ധന തുറമുഖത്തിന് പേരുകേട്ടതും 'സെകി' മാക്കറൽ മത്സ്യത്തിന് പ്രശസ്തവുമായ ഒരു മലയോര പട്ടണമാണ് സഗനോസെക്കി.
A massive fire has ravaged over 170 buildings in Saganoseki, a southern Japanese coastal city in Oita Prefecture. The blaze, which began on Tuesday evening, forced approximately 175 residents to evacuate to emergency shelters.