

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ (Dhaka) ചേരിപ്രദേശത്ത് തീപിടിത്തത്തിൽ ഏകദേശം 1,500 കുടിലുകൾ കത്തി നശിച്ചു. ഒട്ടനവധി കുടിലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ആയിരകണക്കിന് മനുഷ്യർ ഭാവന രഹിതരായി.
ധാക്കയിലെ കൊറൈൽ ചേരിപ്രദേശതാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരതോടെയാണ് ചേരിപ്രദേശത്ത് തീപിടിത്തം ഉണ്ടായത്. 160 ഏക്കർ വിസ്തൃതിയുള്ള ഈ ചേരിപ്രദേശത്ത് ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 60,000 കുടുംബങ്ങൾ താമസിക്കുന്നു. ഇവരിൽ പലരും ദാരിദ്ര്യം മൂലവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ കാരണവും ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്ക് കുടിയേറിയവരാണ്. റിക്ഷാ ഓടിക്കൽ, വീട്ടുജോലിക്കാർ, ക്ലീനർമാർ തുടങ്ങിയ കുറഞ്ഞ വരുമാനമുള്ള ജോലികൾ ചെയ്താണ് ഇവർ ധാക്കയിൽ ജീവിക്കുന്നത്. വീടുകൾ നഷ്ടപ്പെട്ട താമസക്കാർ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
A massive fire swept through Korail shantytown, a densely populated slum in Bangladesh’s capital, Dhaka, burning or damaging approximately 1,500 shanties and leaving thousands of people homeless. The fire, which started on Tuesday evening, took 16 hours to fully extinguish, with firefighters facing difficulties due to narrow alleys. No casualties were reported.