

ഷാന്റോ: ചൈനയിലെ തെക്കൻ നഗരമായ ഷാൻ്റോവിൽ വൻ തീപിടിത്തം. അപകടത്തിൽ 12 പേർമരണപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9:20 ഓടെ ഷാൻ്റോവിലെ നാലു നില കെട്ടിടത്തിൽ തീ ആളിപടരുകയായിരുന്നു. തീപിടിത്തം ഉണ്ടായി 40 മിനിറ്റിനുള്ളിൽ തന്നെ തീ പൂർണ്ണമായും അണച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ( Fire Breakout)
ഹോങ്കോങ്ങിൽ അടുത്തിടെ നടന്ന തീപിടിത്തത്തിൽ 160 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഭവന നിർമ്മാണ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ചൈനീസ് നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞ മാസം രാജ്യത്തുടനീളമുള്ള ഉയർന്ന കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ പരിശോധന നടത്തുമെന്നും ചൈന പ്രഖ്യാപിച്ചിരുന്നു.
Twelve people were killed in a residential fire in the southern Chinese city of Shantou. The fire broke out on Tuesday at 9:20 p.m. in a four-storey building and was extinguished quickly, with an investigation into the cause currently underway.