'ഹാപ്പിയസ്റ്റ് രാജ്യം' പിന്മാറുന്നു: പാകിസ്ഥാൻ ഉൾപ്പെടെ 3 രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാൻ ഫിൻലൻഡ്; ഇന്ത്യയുമായി ബന്ധം ശക്തമാക്കും | Finland

ഇന്ത്യയുടെ നിലപാടുകൾക്ക് ഫിൻലൻഡ് പിന്തുണ നൽകിയിരുന്നു
'ഹാപ്പിയസ്റ്റ് രാജ്യം' പിന്മാറുന്നു: പാകിസ്ഥാൻ ഉൾപ്പെടെ 3 രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാൻ ഫിൻലൻഡ്; ഇന്ത്യയുമായി ബന്ധം ശക്തമാക്കും | Finland
Updated on

ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടർച്ചയായി എട്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഫിൻലൻഡ്, രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിവിടങ്ങളിലെ എംബസികളാണ് 2026-ഓടെ പൂട്ടുക.(Finland to close embassies in 3 countries including Pakistan)

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ സമീപകാല യുദ്ധസമാന സംഘർഷങ്ങളും ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയുമാണ് എംബസികൾ അടച്ചുപൂട്ടാൻ ഫിൻലൻഡിനെ പ്രേരിപ്പിച്ചത്. മ്യാൻമറിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഈ തീരുമാനത്തിന് വഴിയൊരുക്കി. നിലവിൽ ഈ മൂന്ന് രാജ്യങ്ങളുമായി ഫിൻലൻഡിന് കാര്യമായ വാണിജ്യ, സാമ്പത്തിക ബന്ധങ്ങളില്ല.

വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ പറഞ്ഞത് "നിലവിൽ ഈ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് ഫിൻലൻഡിന്റെ തന്ത്രപ്രധാന പങ്കാളികളായ രാജ്യങ്ങളിലേക്ക് ഇനി ശ്രദ്ധ മാറ്റും" എന്നാണ്. ഫിൻലൻഡിന്റെ വിദേശനയം, കയറ്റുമതി വളർച്ച, രാജ്യസുരക്ഷ തുടങ്ങിയ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ രാജ്യങ്ങളിൽ സാന്നിധ്യം ശക്തമാക്കാനാണ് ഇനി ശ്രമിക്കുകയെന്ന് എലീന വോൾട്ടനൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി യു.എസിലെ ഹൂസ്റ്റണിൽ കോൺസുലേറ്റ് ജനറൽ ഓഫീസ് തുറന്നിരുന്നു.

ഇന്ത്യയുടെ നിലപാടുകൾക്ക് ഫിൻലൻഡ് പിന്തുണ നൽകിയിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ കടുത്ത തീരുവ ചുമത്തണമെന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം യൂറോപ്യൻ യൂണിയൻ അംഗം കൂടിയായ ഫിൻലൻഡ് തള്ളിയിരുന്നു. ഇന്ത്യയ്ക്കുമേൽ തീരുവ കൂട്ടാനല്ല, തീരുവ കുറയ്ക്കാനും അതുവഴി മെച്ചപ്പെട്ട വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുമാണ് ആഗ്രഹമെന്നും എലീന വോൾട്ടനൻ പറഞ്ഞു. ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിനെ പിന്തുണച്ചു.

Related Stories

No stories found.
Times Kerala
timeskerala.com