

മോസ്കോ ഉക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാനുള്ള ഒരു ലക്ഷണവും കാണിച്ചിട്ടില്ലെന്ന് ഫിൻലാൻഡ് അബാസഡർ കിമ്മോ ലാഹ്‌ദേവിർത പറഞ്ഞു. 'ഇന്ത്യ ഫിൻലാൻഡ് സഹകരണം ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിൽ കൊൽക്കത്തയിൽ ബുധനാഴ്ച നടന്ന ഒരു സംവാദ സെഷനിൽ പങ്കെടുക്കവേയാണ് ഇതിനെ പറ്റി ലാഹ്‌ദേവിർത സംസാരിച്ചത്. ഫിൻലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധം അവസാനിക്കുന്നത് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Russia-Ukraine)
പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് മോസ്കോയിൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കൂടുതൽ അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഫിൻലാൻഡ് പ്രതിനിധി കിമ്മോ ലാഹ്‌ദേവിർതന്റെ ഈ പ്രസ്താവനകൾ.
യുഎസ് സെനറ്റർമാരുമായി സംസാരിച്ച സെലെൻസ്‌കി യോഗത്തിൽ ലിൻഡ്സെയ് ഗ്രഹാം, സെനറ്റർ ഷെഹീൻ, സെൻ് ബ്ലൂമെന്തൽ, ആമി ക്ലോബുച്ചർ എന്നിവരുമായി ഉക്രൈനിലെ സ്ഥിതിഗതികളും, പ്രത്യേകിച്ച് പോക്രോവ്സ്കിലെ സ്ഥിതി, നമ്മുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, നമ്മുടെ ആയുധ ആവശ്യകതകൾ എന്നിവയെക്കുറിച്ച് വിശദമാക്കിയതായി എക്സിൽ കുറിച്ചിരുന്നു.
ഈ ആഴ്ചയിൽ തന്നെ ഏകദേശം 15 ഉക്രൈനിയൻ പൗരന്മാർ റഷ്യ നടത്തിയ ആക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.