
പാരിസ്: സാമ്പത്തിക ക്രമക്കേട് കേസില്‍ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്നിന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മറീനും അവരുടെ പാര്‍ട്ടിയായ നാഷണല്‍ റാലി പാർട്ടിയും 24 ഓളം നേതാക്കളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 4.44 മില്യന്‍ ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്.
പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അഞ്ചുവര്‍ഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ മറീന്റെ പ്രസിഡന്റ് മോഹത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.