ലാഹോര്‍ : പാകിസ്താനില്‍ വനിതാ ടിക് ടോക് കണ്ടന്റ് ക്രിയേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. സിന്ധിലെ ഘോട്കി ജില്ലക്കാരിയായ സുമീറ രാജ്പുത്തിനെയാണ് ബാഗോവാഹ് മേഖലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, സമീറയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി പതിനഞ്ചുകാരിയായ മകള്‍ രംഗത്തെത്തി. സമീറയെ വിവാഹത്തിന് ചിലര്‍ നിര്‍ബന്ധിച്ചിരുന്നതായും വിസമ്മതിച്ചതോടെ അവര്‍ വിഷഗുളിക നല്‍കി കൊലപ്പെടുത്തിയതാണെന്നുമാണ് മകളുടെ ആരോപണം.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.