തടവുകാരനുമായി ബന്ധം; ഫെൽതാം ജയിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു | Feltham prison worker suspended for having sex with prisoner

സംഭവവുമായി തനിക്ക് ബന്ധമില്ലെന്നന്ന് ജയിൽ ജീവനക്കാരി കാറ്റെറിന ടാറ്റസ്
Katerina
Published on

ഫെൽതാം: തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫെൽതാം ജയിൽ ജീവനക്കാരിയായ കാറ്റെറിന ടാറ്റസിനെ സസ്പെൻഡ് ചെയ്തു. 15 മുതൽ 18 വയസ്സുവരെയുള്ള തടവുകാരെ പാർപ്പിക്കുന്ന വിഭാഗവും ഈ ജയിലിലുണ്ട്. കാറ്റെറിനയുടെ കുറ്റകൃത്യം ഈ വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്നാണ് റിപ്പോർട്ട്.

കാറ്റെറിന ഫെൽതാം ജയിലിലെ തടവുകാരനുമായിട്ടാണോ അതോ മറ്റ് ജയിലിലെ തടവുകാരനുമായിട്ടാണോ ബന്ധം പുലർത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ജയിൽ ജീവനക്കാരും തടവുകാരും തമ്മിലുള്ള ബന്ധങ്ങൾ വർധിച്ചുവരുന്നതായാണ് വിവരം. ജനുവരിയിൽ സീരിയൽ മോഷ്ടാവുമായി സെല്ലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് മുൻ വാണ്ട്സ്‌വർത്ത് ജയിൽ ഉദ്യോഗസ്ഥ ലിൻഡ ഡി സൂസ അബ്രുവിനെ 15 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു.

അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമായ കാറ്റെറിന ടാറ്റസ് സംഭവവുമായി തനിക്ക് ബന്ധമില്ലെന്നാണ് അറിയിച്ചത്. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു ജയിൽ അധികൃതരുടെ മറുപടി.

Related Stories

No stories found.
Times Kerala
timeskerala.com