വാഷിംഗ്ടൺ: യുഎസ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പായ ‘ഹൻഡാല ഹാക്ക് ടീം’ ചോർത്തി (FBI Director Kash Patel Email Hack). ഡയറക്ടറുടെ വ്യക്തിപരമായ ചിത്രങ്ങളും 2010 മുതൽ 2019 വരെയുള്ള കാലയളവിലെ മുന്നൂറിലധികം ഇമെയിൽ രേഖകളും ഹാക്കർമാർ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചു. കാഷ് പട്ടേൽ സിഗാർ വലിക്കുന്നതും മദ്യക്കുപ്പിയുമായി നിൽക്കുന്നതുമുൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കാഷ് പട്ടേലിന്റെ ഇമെയിൽ ലക്ഷ്യമിട്ട കാര്യം എഫ്ബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചോർത്തപ്പെട്ട വിവരങ്ങൾ പഴയതാണെന്നും സർക്കാരിന്റെ ഔദ്യോഗിക രഹസ്യ രേഖകളൊന്നും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും എഫ്ബിഐ വക്താവ് ബെൻ വില്യംസൺ വ്യക്തമാക്കി. നിലവിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഇറാൻ സർക്കാരിന്റെ സൈബർ ഇന്റലിജൻസ് വിഭാഗവുമായി ബന്ധമുള്ള ഗ്രൂപ്പാണ് ഹൻഡാല ഹാക്ക് ടീം എന്ന് പാശ്ചാത്യ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന സൈനിക നടപടികൾക്കിടയിൽ അമേരിക്കൻ ഉദ്യോഗസ്ഥരെ അപമാനിക്കാനും അവർ സുരക്ഷിതരല്ലെന്ന് വരുത്തിത്തീർക്കാനുമാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്.
Summary: Iran-linked hacker group “Handala Hack Team” breached the personal Gmail account of FBI Director Kash Patel, leaking private photos and over 300 emails dating from 2010 to 2019. The FBI confirmed the breach but stated the leaked data was historical and contained no sensitive government information.

