ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് പുറത്ത് സ്ഫോടനം: ആറ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് | Islamabad 

 Islamabad 
Published on

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ കോടതി കെട്ടിടത്തിന് പുറത്തുണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപോർട്ടുകൾ. സ്ഫോടനം കാരണം വ്യക്തമല്ല. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് കണ്ടെത്തുവാൻ പോലീസ് അന്വേഷണം നടത്തി വരുകയാണ്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിവരുകയാണ്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടന സ്ഥലത്തിൻ്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Summary: An explosion outside the district court building in Islamabad, Pakistan, has killed at least six people and injured several others, police reported

Related Stories

No stories found.
Times Kerala
timeskerala.com