
പിറ്റ്സ്ബർഗ്: പെൻസിൽവാനിയയിലെ യുഎസ് സ്റ്റീൽ കോക്കിംഗ് പ്ലാന്റിൽ സ്ഫോടനം(Explosion). അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം രാവിലെ 10:51 ഓടെയാണ് സംഭവം നടന്നത്.
ഓരോ വർഷവും 4 ദശലക്ഷം ടണ്ണിലധികം കോക്ക് ഉത്പാദിപ്പിക്കുന്ന പ്ലാന്റാണ് ഇത്. അതേസമയം അപകടത്തെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ അല്ലെഗെനി കൗണ്ടി എമർജൻസി സർവീസസ് തീ നിയന്ത്രണ വിധേയമാക്കി രക്ഷാപ്രവർത്തനം ആരംഭിച്ചു.