ഇസ്രേൽ : ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് യൂറോപ്യൻ യൂണിയൻ. ഗസ യുദ്ധത്തിൽ ഇസ്രയേൽ സ്വീകരിച്ച നടപടികൾക്ക് മറുപടിയായാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
കൂടാതെ ഇസ്രയേലി വസ്തുക്കൾക്കുമേൽ തീരുവ വർധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് ബോഡിയായ യൂറോപ്യൻ കമ്മീഷന്റെതാണ് നിർദേശം നൽകിയത്.
തീവ്ര നിലപാടുള്ള ഇസ്രയേലി മന്ത്രിമാർക്കും ഹമാസിനെതിരെയും ഉപരോധത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ഗസ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമാണെന്നും യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.