

കീവ്: റഷ്യ-ഉക്രെയ്ൻ യുദ്ധം (Russia-Ukraine War) അവസാനിപ്പിക്കാനുള്ള അമേരിക്കൻ സമാധാന ശ്രമങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഫ്ലോറിഡയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, യൂറോപ്യൻ നേതാക്കൾ ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സമാധാന നീക്കങ്ങൾ ചർച്ച ചെയ്യും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് ഉക്രെയ്ൻ 91 ഡ്രോണുകൾ അയച്ച് ആക്രമണം നടത്തിയെന്ന റഷ്യയുടെ ആരോപണമാണ് നിലവിൽ സമാധാന ശ്രമങ്ങൾക്ക് തടസ്സമായിരിക്കുന്നത്. എന്നാൽ ഈ ആരോപണം ഉക്രെയ്ൻ പൂർണ്ണമായും നിഷേധിച്ചു. സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള റഷ്യയുടെ തന്ത്രമാണിതെന്ന് സെലെൻസ്‌കി പ്രതികരിച്ചു. ആക്രമണം നടന്നതിന് തെളിവുകളില്ലെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയും വ്യക്തമാക്കി.
അതേസമയം, റഷ്യയും ഉക്രെയ്നും സമാധാന കരാറിനോട് എന്നത്തേക്കാളും അടുത്തിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഡ്രോൺ ആക്രമണ ആരോപണം സമാധാന നീക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക അദ്ദേഹം പുടിനുമായി പങ്കുവെച്ചു. നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക അവതരിപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും.
European leaders are set to hold virtual talks today to discuss U.S.-led peace efforts aimed at ending the Russia-Ukraine war. These discussions come amid a new flare-up in tensions following Russia's unverified claims that Ukraine launched a massive drone attack on President Putin's lakeside residence. While President Trump remains optimistic that both nations are closer than ever to a peace deal, Ukraine has dismissed Moscow's allegations as a deliberate attempt to sabotage negotiations.