

റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാൻ യുക്രെയ്നെ സഹായിക്കുന്നതിനായി മരവിപ്പിച്ച റഷ്യൻ ആസ്തികൾ ഉപയോഗിക്കുന്നതിനുള്ള തടസ്സം നീക്കി. ഇത് കൂടാതെ യൂറോപ്യൻ യൂണിയൻ (European Union) റഷ്യൻ സെൻട്രൽ ബാങ്കിൻ്റെ യൂറോപ്പിലുള്ള ആസ്തികൾ അനിശ്ചിത കാലത്തേക്ക് മരവിപ്പിക്കാൻ ഒരുങ്ങുന്നു. ഏകദേശം 210 ബില്യൺ യൂറോ (ഏകദേശം 246 ബില്യൺ ഡോളർ) മൂല്യമുള്ള റഷ്യൻ ആസ്തികൾ യൂണിയൻ്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് ഇനി ഒരു ഭീഷണിയുമില്ലാത്ത ഒരു സമയം വരെ മരവിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്.
നിലവിൽ ആറ് മാസം കൂടുമ്പോൾ ഐകകണ്ഠ്യേന മരവിപ്പിക്കൽ നീട്ടേണ്ടുന്ന രീതിക്ക് പകരമാണ് ഈ പുതിയ നീക്കം. ഇത് റഷ്യയുമായി മെച്ചപ്പെട്ട ബന്ധം പുലർത്തുന്ന ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങൾ മരവിപ്പിക്കൽ നീട്ടാൻ വിസമ്മതിക്കുന്നത് മൂലമുള്ള അപകടസാധ്യത ഇല്ലാതാക്കും.
എന്നാൽ യൂറോപ്യൻ യൂണിയന്റെ ഈ തീരുമാനത്തിൽ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രതിഷേധം അറിയിച്ചു. ഇത് "യൂണിയന് നികത്താനാവാത്ത നാശനഷ്ടമുണ്ടാക്കും" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ നീക്കം നിയമവിരുദ്ധമാണെന്ന് റഷ്യൻ സെൻട്രൽ ബാങ്ക് ആരോപിച്ചു. കൂടാതെ, തങ്ങളുടെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ തടസ്സമുണ്ടാക്കിയതിന് ബെൽജിയം ആസ്ഥാനമായുള്ള സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയായ യൂറോക്ലിയറിനെതിരെ മോസ്കോ കോടതിയിൽ കേസെടുത്തിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.
റഷ്യൻ ആസ്തികൾ ഉപയോഗിച്ച് 2026-ലും 2027-ലും യുക്രെയ്ൻ്റെ സൈനിക-സിവിലിയൻ ബജറ്റ് ആവശ്യങ്ങൾക്കായി 165 ബില്യൺ യൂറോ വരെ വായ്പ നൽകാനുള്ള EU-വിൻ്റെ പദ്ധതിക്ക് ഈ ആസ്തി മരവിപ്പിക്കൽ സഹായകമാകും. റഷ്യ യുദ്ധ നഷ്ടപരിഹാരം നൽകുമ്പോൾ മാത്രം യുക്രെയ്ൻ വായ്പ തിരിച്ചടയ്ക്കുന്ന രീതിയിലാണ് പദ്ധതി.
The European Union (EU) is set to indefinitely freeze approximately €210 billion ($246 billion) worth of Russian central bank assets held in Europe, removing a major hurdle for a proposed massive loan to Ukraine. This move replaces the current six-month rollover requirement, eliminating the risk of countries like Hungary or Slovakia blocking the freeze.