

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ (Balochistan) പ്രവിശ്യയിലെ വിവിധ ജില്ലകളിൽ വീണ്ടും നിർബന്ധിത തിരോധാനങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ. ബലൂചിസ്ഥാൻ കാണാതായ വ്യക്തികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയാണ്.
കെച് ജില്ലയിലെ തെഹ്സിൽ ബൂലേഡയിലെ മെനാസ് മേഖലയിൽ പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ സഹോദരങ്ങളായ സഹീർ, വസീം എന്നിവരെ തടങ്കലിൽ എടുത്തതായും അതിനുശേഷം ഇവരെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത കർഷകരാണെന്നും ഉടൻ വിട്ടയക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ബ്രഹൂയി ഭാഷാ കവിയായ അത്ത അൻജും നെ മസ്തുങ്ങിലെ വീട്ടിൽ നിന്ന് പാകിസ്ഥാൻ സേന പിടികൂടി കൊണ്ടുപോയിരുന്നു. ഇദ്ദേഹത്തിൻ്റെ തിരോധാനം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സർക്കാരിതര സംഘടനയായ വോയിസ് ഫോർ ബലൂച് മിസ്സിങ് പേഴ്സൺസ് വിമർശിച്ചു. കാണാതായവരുടെ ബന്ധുക്കൾ ഖുസ്ദാറിൽ നാഷണൽ CPEC റോഡ് മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു.
Reports of escalating enforced disappearances have emerged from several districts in Balochistan, Pakistan, leading families to stage protests and demand the safe return of their relatives.