ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം: ക്രൂ-11 സംഘം ജനുവരി 14ന് മടങ്ങും | Crew-11

ആരോഗ്യപ്രശ്നവും ദൗത്യത്തിലെ മാറ്റവും
ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം: ക്രൂ-11 സംഘം ജനുവരി 14ന് മടങ്ങും | Crew-11
Updated on

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ഒരു സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ക്രൂ-11 ദൗത്യസംഘത്തെ നാസ അടിയന്തരമായി ഭൂമിയിലേക്ക് തിരികെ വിളിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ദൗത്യം പാതിവഴിയിൽ അവസാനിപ്പിക്കുന്നത്.(Emergency situation on the space station, Crew-11 to return on January 14)

പുറപ്പെടാൻ ജനുവരി 14, വൈകുന്നേരം 5 മണി(അമേരിക്കൻ സമയം)ക്കാണ്. ഭൂമിയിലിറങ്ങുന്നത് ജനുവരി 15, പുലർച്ചെ 3:30 (ഇന്ത്യൻ സമയം)നാണ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകമാണ് നാലംഗ സംഘത്തെ ഭൂമിയിലെത്തിക്കുക.

നിലയത്തിലെ പവർ സിസ്റ്റം അറ്റകുറ്റപ്പണിക്കായി ജനുവരി എട്ടിന് മിഷൻ കമാൻഡർ സെന കാർഡ്‌മാൻ, പൈലറ്റ് മൈക്ക് ഫിൻകെ എന്നിവർ നടത്താനിരുന്ന ബഹിരാകാശ നടത്തം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇവരിലൊരാൾക്കാണോ അതോ മറ്റ് സ്പെഷ്യലിസ്റ്റുകൾക്കാണോ ആരോഗ്യപ്രശ്നമെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. സെന കാർഡ്‌മാൻ, മൈക്ക് ഫിൻകെ എന്നിവരെ കൂടാതെ കിമിയ യുവി (ജാക്സ), ഒലെഗ് പ്ലാറ്റോണോവ് (റോസ്‌കോസ്‌മോസ്) എന്നിവരാണ് ക്രൂ-11 സംഘത്തിലുള്ളത്.

സാധാരണയായി അടുത്ത സംഘം എത്തി ചുമതലയേറ്റ ശേഷമേ പഴയ സംഘം മടങ്ങാറുള്ളൂ. എന്നാൽ പുതിയ സംഘമായ ക്രൂ-12 ഫെബ്രുവരിയിൽ മാത്രമേ വിക്ഷേപിക്കപ്പെടൂ. അതുവരെ നിലയത്തിന്റെ പൂർണ്ണ ചുമതല റഷ്യയുടെ സൊയൂസ് എംഎസ് 28 ദൗത്യത്തിലൂടെ എത്തിയ മൂന്നംഗ സംഘത്തിനായിരിക്കും. ആറ് മാസത്തോളം നീളേണ്ട ദൗത്യം ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിപ്പിക്കേണ്ടി വന്നത് ബഹിരാകാശ നിലയത്തിലെ പരീക്ഷണങ്ങളെയും പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് നാസ വരും ദിവസങ്ങളിൽ വ്യക്തമാക്കും.

Related Stories

No stories found.
Times Kerala
timeskerala.com