Balloon ride accident: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം, വിഡിയോ

Balloon ride accident
Published on

സാവോ പോളോ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ജീവൻ നഷ്ടമായി. ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററിനയില്‍ യാത്രക്കാരുമായി പോയ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.പ്രിയ ഗ്രാന്‍ഡെ നഗരത്തിലാണു ബലൂണ്‍ തകര്‍ന്നുവീണതെന്നു സംസ്ഥാന അഗ്‌നിശമന വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com