
ടെൽ അവീവ്: ഗാസയിലെ ഒന്നാം ഘട്ട വെടിനിർത്തൽ നാളെ അവസാനിക്കും(Gaza Ceasefire). ജനുവരി 19 നാണ് ആദ്യ ഘട്ട വെടിനിർത്തൽ നിലവിൽ വന്നത്. ഇത് നീട്ടാനുള്ള ചർച്ചകൾക്കായി ഈജിപ്റ്റിലെ കയ്റോയിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് ഇസ്രയേൽ പറഞ്ഞു. ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.
തടവിലിരിക്കെ കൊല്ലപ്പെട്ട 4 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ ഇന്നലെ ഹമാസ് വിട്ടുകൊടുത്തിരുന്നു. ഇതിനു പിന്നെയാണ് പ്രഖ്യാപനം നടന്നത്. 60 ൽ അധികം ഇസ്രായേലി ബന്ദികൾ ഗാസയിലുള്ളതായാണ് വിവരം. ആറാഴ്ച്ച നീളുന്ന രണ്ടാം ഘട്ട വെടിനിർത്താലിൽ ഇവരെ കൂടി മോചിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗംപേരും കൊല്ലപ്പെട്ടു എന്നുള്ള വിവരങ്ങളും പുറത്തുവരുണ്ട്.