

ടോക്കിയോ: ജപ്പാൻ്റെ (Japan) വടക്കുകിഴക്കൻ മേഖലയിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 11:44 ന് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. ആവോമോറി പ്രിഫെക്ചറിൻ്റെ തീരത്തോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12.4 മൈൽ) ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
ഹൊക്കൈഡോയിലെ പസഫിക് തീരങ്ങൾക്കും, ആവോമോറി, ഇവാതെ, മിയാഗി പ്രിഫെക്ചറുകൾക്കും ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജെ.എം.എ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവരോട് സുരക്ഷിതമായ ഉൾപ്രദേശങ്ങളിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു. ആണവ നിയന്ത്രണ അതോറിറ്റിയും പ്ലാൻ്റ് ഓപ്പറേറ്റർമാരും മേഖലയിലെ ആണവ നിലയങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചു.
ആവോമോറിയിലെ ഹിഗാഷിദോരി ആണവ നിലയം, മിയാഗിയിലെ ഒനാഗാവ പ്ലാൻ്റ്, ഫുകുഷിമയിലെ പ്ലാൻ്റുകൾ എന്നിവിടങ്ങളിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് ദിവസം മുമ്പ്, തിങ്കളാഴ്ച ഇതേ പ്രദേശത്ത് 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ഇതിന് സമാനമായതോ അതിലും വലുതോ ആയ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു.
A strong earthquake with a preliminary magnitude of 6.7 struck off the coast of Aomori Prefecture in Japan's northeastern region on Friday at 11:44 am local time, prompting the Japan Meteorological Agency (JMA) to issue a tsunami advisory.