
ഒറിഗോൺ : പസഫിക് മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന ഒറിഗോൺ തീരത്ത് ഭൂചലനം അനുഭവപെട്ടു(Earthquake). റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഒറിഗോണിൽ പ്രാദേശിക സമയം രാത്രി 11.45 നാണ് ഭൂചലനം അനുഭവപെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബാൻഡണിന് പടിഞ്ഞാറ് 143 മൈൽ അകലെ ഭൗമോപരിതലത്തിൽ നിന്നും ആറ് മൈലിലധികം ആഴത്തിലാണ്.
അതേസമയം ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് ഒന്നും പുറപ്പെടുവിച്ചിട്ടില്ല.