

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഇന്ന് (ബുധനാഴ്ച) പുലർച്ചെ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം (Earthquake) അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിസ്) യുടെ കണക്കനുസരിച്ച്, ഇന്ത്യൻ സമയം 02:20:33 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിസ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇതിന് മുൻപ്, കഴിഞ്ഞ നവംബർ 26-നും നോർത്തേൺ സുമാത്രയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.
270 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇന്തോനേഷ്യയിൽ ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ, സുനാമി എന്നിവ പതിവാണ്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനാമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.ഇന്തോനേഷ്യ "റിംഗ് ഓഫ് ഫയർ" അഥവാ സർക്കം-പസഫിക് ബെൽറ്റിലാണ് സ്ഥിതിചെയ്യുന്നത്. പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള ഈ പാത സജീവമായ അഗ്നിപർവ്വതങ്ങളും പതിവായ ഭൂകമ്പങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. ഏകദേശം 40,000 കിലോമീറ്റർ നീളവും 500 കിലോമീറ്റർ വീതിയുമുള്ള ഈ കുതിരലാടത്തിന്റെ ആകൃതിയിലുള്ള ബെൽറ്റിൽ ലോകത്തെ മൊത്തം അഗ്നിപർവ്വതങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും ലോകത്തിലെ ഭൂകമ്പങ്ങളിൽ 90 ശതമാനവും സംഭവിക്കുന്നു.
An earthquake of magnitude 4.4 struck Northern Sumatra, Indonesia, in the early hours of Wednesday, according to the National Center for Seismology (NCS). The quake occurred at a shallow depth of 10 kilometers, marking another recent seismic event in the region following a 4.5 magnitude tremor on November 26th.