
ഫിലിപ്പീൻസ്: ഫിലിപ്പീൻസിലെ ലുസോണിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമില്ല.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പിക്കൽ ഇല്ലെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.