റിയാദ് : സൗദി തീരത്തിന് സമീപം അറേബ്യൻ ഗൾഫ് കടലിൽ ഭൂചലനം.സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കു കിഴക്ക് അറേബ്യന്‍ ഗൾഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തി.
ഞായർ 12. 27ന് ശേഷം ഖഫ്ജിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
റിക്ടർ സ്കെയിലിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടത്.സൗദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തിയത്.