തായ്‌ലൻഡിൽ ഭൂചലനം: പ്രഭവകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 3 കിലോമീറ്റർ ആഴത്തിൽ | Earthquake

ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
earthquake
Published on

ലാംപാങ്: തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ ഒന്നായ ലാംപാങ്ങിൽ ഭൂചലനം(Earthquake). ഇന്ന് രാവിലെ 8:38 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 3 കിലോമീറ്റർ ആഴത്തിലാണെന്ന് തായ് കാലാവസ്ഥാ വകുപ്പിന്റെ ഭൂകമ്പ നിരീക്ഷണ വിഭാഗം അറിയിച്ചു. അതേസമയം, ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com