
ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിൽ ഭൂചലനമുണ്ടായി(Earthquake). റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ടോക്കര ദ്വീപ് ശൃംഖലയുടെ തീരത്താണ്.
ടോക്കിയോയിൽ നിന്ന് ഏകദേശം 1,200 കിലോമീറ്റർ അകലെയുള്ള കഗോഷിമ പ്രിഫെക്ചറിലാണ് ടോക്കര ദ്വീപ് ശൃംഖല സ്ഥിതി ചെയ്യുന്നത്. അതേസമയം 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.