
ഇറാൻ: തെക്കൻ ഇറാനിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെയാണ് അനുഭവപ്പെട്ടത്.
ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം മോഹറിന് തെക്ക് പടിഞ്ഞാറായി 28.8 കിലോമീറ്റർ മാറി ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ്.
ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടിലെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.