റഷ്യയിലെ കുറിൽ ദ്വീപ് മേഖലയിൽ ഭൂചലനം: റിക്ടർസ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി | Earthquake

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്പ കേന്ദ്രം അറിയിച്ചു.
Magnitude 4.68 earthquake recorded in Red Sea
Published on

കാംചത്ക: റഷ്യയിൽ ഭൂചലനം(Earthquake). കുറിൽ ദ്വീപുകളുടെ കിഴക്ക് ഭാഗത്താണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ചയാണ് അനുഭവപ്പെട്ടത്.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്പ കേന്ദ്രം അറിയിച്ചു.

അതേസമയം, റഷ്യയിൽ ജൂലൈ 30 ന് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതേ തുടർന്ന് റഷ്യയുടെ വിവിധ ഭാഗങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com