
റഷ്യ: റഷ്യയിൽ ഭൂചലനം. കുറിൽ ദ്വീപുകൾക്ക് സമീപം റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപെടുത്തിയത്(Earthquake). പ്രാദേശിക സമയം ഉച്ചയ്ക്ക് 2.49 നാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സെവേറോ-കുറിൽസ്ക് പട്ടണത്തിന് 98 കിലോമീറ്റർ കിഴക്ക് 53.4 കിലോമീറ്റർ ആഴത്തിലാണ്. ഏകദേശം 2,422 പേർ അധിവസിക്കുന്ന സ്ഥലത്താണ് ഭൂചലനം അനുഭവപെട്ടതെന്നാണ് വിവരം.
ഭൂകമ്പത്തെ തുടർന്ന് ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.