
റഷ്യ: റഷ്യയിലെ കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് ഭൂചലനമുണ്ടായി(Earthquake). റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ചൊവ്വാഴ്ച (ഇന്ത്യൻ സമയം രാവിലെ 7:37) ഉച്ചയ്ക്ക് 2:07 നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ശേഷം 8 മിനിറ്റിനുശേഷം 5.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അതിനുശേഷം 4.5 തീവ്രത രേഖപെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം റഷ്യയിലെ കൊംസോമോൾസ്ക്-ഓൺ-അമുറിൽ നിന്ന് 1650 കിലോമീറ്റർ കിഴക്ക് ഭൗമോപരിതലത്തിൽ നിന്ന് 28 കിലോമീറ്റർ താഴ്ചയിലാണ്. അതേസമയം ആഴം കുറഞ്ഞ ഭൂകമ്പം കൂടുതൽ അപകടകരമാണെന്നാണ് വിലയിരുത്തൽ.