റഷ്യയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി; തുടർചലനങ്ങൾക്ക് സാധ്യത | Earthquake

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കയുടെ തെക്കുകിഴക്ക് ഭൗമോപരിതലത്തിൽ നിന്നും 108 കിലോമീറ്റർ ആഴത്തിലാണ്.
Earthquake
Published on

കാംചത്ക: റഷ്യയിൽ ഭൂചലനം(Earthquake). ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.57 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കയുടെ തെക്കുകിഴക്ക് ഭൗമോപരിതലത്തിൽ നിന്നും 108 കിലോമീറ്റർ ആഴത്തിലാണ്. ഇത് പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കടൽത്തീരത്ത് നിന്നും മിതമായ ആഴത്തിലാണ്.

അതേസമയം പസഫിക് പ്ലേറ്റിന് സ്ഥാനചലനമുള്ളതിനാൽ റഷ്യയുടെ ഫാർ ഈസ്റ്റ് തീരത്തിനടുത്തുള്ള കാംചത്ക ഉപദ്വീപിൽ ഭൂചലന സാധ്യത കൂടുതലാണെന്നും വലിയ തുടർചലനങ്ങൾക്കു സാധ്യതയുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com